പി.സി. തോമസ് വീണ്ടും കേരള കോൺഗ്രസ് ചെയർമാൻ
01:10 AM Jan 17, 2018 | Deepika.com
കോട്ടയം: പി.സി. തോമസ് വീണ്ടും കേരള കോൺഗ്രസ് ചെയർമാൻ. കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ കൂടിയ പുതിയ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗമാണ് പി.സി. തോമസിനെ ചെയർമാനായി തെരഞ്ഞെടുത്തത്. ജയിംസ് തോമസ് ആനക്കല്ലുങ്കൽ റിട്ടേണിംഗ് ഒാഫീസറായിരുന്നു. വൈസ് ചെയർമാൻമാരായി അഹമ്മദ് തോട്ടത്തിൽ, രാജൻ കണ്ണാട്ട (ചെങ്ങന്നൂർ), ജോസ് മാളിയേക്കൽ (തൃശൂർ) എന്നിവരെ യും ട്രഷററായി ജോർജ് ജോസഫിനെയും (ആലപ്പുഴ) തെരഞ്ഞെടുത്തു.