തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ പെട്ട തീരദേശ മേഖലയിലെ കുടുംബങ്ങൾക്കു സൗജന്യ റേഷൻ ഇനത്തിൽ വിതരണം ചെയ്ത അരിക്കു പകരമുള്ള അരി സംഭരണത്തിനായി 8.31 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു നൽകാൻ മന്ത്രിസഭാ തീരുമാനം. പകരമുള്ള 3555 മെട്രിക് ടണ്‍ അരി വാങ്ങാൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യക്കാണു തുക അനുവദിച്ചത്.
പതാക ഉയർത്തുന്ന മന്ത്രിമാരെ നിശ്ചയിച്ചു
റിപ്പബ്ലിക്ക് ദിന പരേഡിൽ തിരുവനന്തപുരത്ത് ഗവർണർ പി.സദാശിവം പതാക ഉയർത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ പതാക ഉയർത്തുന്ന മന്ത്രിമാരെ മന്ത്രിസഭായോഗം നിശ്ചയിച്ചു:
കൊല്ലം- പി. തിലോത്തമൻ, പത്തനംതിട്ട- കടകംപളളി സുരേന്ദ്രൻ, ആലപ്പുഴ- മാത്യു ടി.തോമസ്, കോട്ടയം- ജി. സുധാകരൻ, ഇടുക്കി- എം.എം. മണി, എറണാകുളം- എ.സി. മൊയ്തീൻ, തൃശൂർ- സി. രവീന്ദ്രനാഥ്, പാലക്കാട്- വി.എസ്. സുനിൽകുമാർ, മലപ്പുറം- ടി.പി. രാമകൃഷ്ണൻ, കോഴിക്കോട്- എ.കെ. ബാലൻ, വയനാട്- രാമചന്ദ്രൻ കടന്നപ്പളളി, കണ്ണൂർ- കെ.കെ. ശൈലജ, കാസർഗോഡ്- ഇ. ചന്ദ്രശേഖരൻ.
ഓഖി ദുരന്തം: വിതരണം ചെയ്ത അരിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 8.31 കോടി അനുവദിച്ചു
01:00 AM Jan 17, 2018 | Deepika.com