കോട്ടയം: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോർത്ത് അമേരിക്ക 13-ാമതു കണ്വൻഷൻ അമേരിക്കയിലെ അറ്റ്ലാന്റയിൽ ജൂലൈ 19 മുതൽ 22 വരെ നടക്കും. ജോർജിയ വേൾഡ് കോണ്‍ഗ്രസ് സെന്ററിലാണ് കൺവൻഷൻ.
വിവിധ സമ്മേളനങ്ങൾ, കലാമത്സരങ്ങൾ, കായികമത്സരങ്ങൾ, മ്യുസിക്കൽ കണ്‍സേർട്ട്, ക്നാനായ മങ്ക-മന്നൻ മത്സരങ്ങൾ, സൗന്ദര്യ മത്സരങ്ങൾ, ഇംഗ്ലീഷ് സംഗീതം, ഫൊറോനാതല സംഗമം, ബിസിനസ് മീറ്റ്, പൂർവവിദ്യാർഥി സംഗമം, ചിരിയരങ്ങ് എന്നിവ വിവിധ സ്റ്റേജുകളിൽ നടക്കും.
19നു വൈകുന്നേരം അഞ്ചിനു പതാക ഉയർത്തൽ. 20നു രാവിലെ ഒന്പതിനു ഘോഷയാത്ര. സമ്മേളനം കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കെസിസിഎൻഎ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷതവഹിക്കും.
ക്നാനായ കാത്തലിക് കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ് സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും. കാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധനശേഖരണ നറുക്കെടുപ്പ് 22നു ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും. പത്രസമ്മേളനത്തിൽ കെസിസിഎൻഎ പ്രസിഡന്റ് ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് സോമൻ കോട്ടൂർ, സ്റ്റീഫൻ ജോർജ്, ജോസ് കാപറന്പിൽ, ബേബി ഉൗരാളിൽ, സണ്ണി പാണാലിക്കൽ, ജോബോയ് മണലേൽ എന്നിവർ പങ്കെടുത്തു.
കെസിസിഎൻഎ കൺവൻഷൻ ജൂലൈ 19 മുതൽ അറ്റ്ലാന്റയിൽ
01:00 AM Jan 17, 2018 | Deepika.com