റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ കെആർഎൽസിസി വൈസ് പ്രസിഡന്റ്
01:00 AM Jan 17, 2018 | Deepika.com
കൊച്ചി: കെആർഎൽസിസിയുടെ വൈസ് പ്രസിഡന്റായി റവ. ഡോ. അഗസ്റ്റിൻ മുള്ളൂരിനെ തെരഞ്ഞെടുത്തു. കേരള ലത്തീൻ സഭയിലെ സന്യസ്തരുടെ പ്രതിനിധിയായാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുള്ളത്. മഞ്ഞുമ്മൽ കർമ്മലീത്ത സഭയുടെ (ഒസിഡി) പ്രൊവിൻഷ്യലായ ഫാ. മുള്ളൂർ പ്രമുഖ ബൈബിൾ പണ്ഡിതനാണ്. ആഗോള കർമ്മലീത്തസഭയുടെ ഡെഫനിറ്റർ ജനറൽ, കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി, ജ്യോതിർഭവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.