പാലാ: ഈ വർഷം സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായ ഉദ്യോഗാർഥികൾക്കുവേണ്ടി പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം ലൂർദ് സെന്റർ കാന്പസിൽ സൗജന്യ ഇന്റർവ്യൂ പരിശീലനം നടത്തും. മൂന്നു ഘട്ടങ്ങളിലായുള്ള പരിശീലനപരിപാടിയുടെ ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ നിർവഹിക്കും.
വിദഗ്ധരുടെ ക്ലാസുകളും മോഡൽ ഇന്റർവ്യൂ സെഷനുകളും അടങ്ങിയ പരിശീലനത്തിന് ഡോ. അലക്സാണ്ടർ പി. ജേക്കബ്, ടി. ബാലകൃഷ്ണൻ, ടി.കെ. ജോസ്, ഡോ. ബി. സന്ധ്യ തുടങ്ങിയവർ നേതൃത്വം നൽകും.
നാലു ദിവസം ദീർഘിക്കുന്ന ആദ്യഘട്ടം ജനുവരി 19 നു രാവിലെ 9.30 ന് ആരംഭിക്കും. മെയിൻ പരീക്ഷ പാസായവർക്ക് രജിസ്ട്രേഷന് അപേക്ഷിക്കാം. ഫോൺ: 9447421011, 9497431000.
ഐഎഎസ് ഇന്റർവ്യൂ പരിശീലനം
01:00 AM Jan 17, 2018 | Deepika.com