പൂച്ചാക്കൽ: ദീപിക പത്രം, പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിറ്റ്, ഡിഎഫ്സി പള്ളിപ്പുറം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഖില കേരള ചാവറ ക്വിസ് മത്സരം 26നു പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഹാളിൽ രാവിലെ ഒന്പതുമുതൽ നടക്കും.
വിജയികൾക്കു യഥാക്രമം 7500, 5001, 3001 രൂപയും ട്രോഫിയും നൽകും. ചാവറ പിതാവിന്റെ ജീവചരിത്രം, കേരള സഭാ ചരിത്രം,വിശുദ്ധ മത്തായിയുടെ സുവിശേഷം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 23ന് മുന്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോണ്: 7560950275, 9562428364, 7012735389, 9961412272.
അഖില കേരള ചാവറ ക്വിസ് മത്സരം 26ന്
01:00 AM Jan 17, 2018 | Deepika.com