മലപ്പുറം: എൽഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ഐഎൻഎൽ നേതാക്കൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തി. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ.എ.പി. അബ്ദുൾ വഹാബ്, സെക്രട്ടറി കെ.പി. ഇസ്മായിൽ എന്നിവരാണു സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ചർച്ച നടത്തിയത്.
23 വർഷമായി പുറത്തു നിൽക്കുന്ന തങ്ങളെ എൽഡിഎഫിൽ ഇനിയും ഉൾപ്പെടുത്താത്തിന്റെ രോഷമാണ് നേതാക്കൾ പ്രകടിപ്പിച്ചത്. പുതുതായി വരുന്ന എം.പി. വീരേന്ദ്രകുമാറിനെയും മറ്റും മുന്നണിയിൽ എടുക്കുന്നതിലെ പക്ഷപാതിത്വവും ഐഎൻഎൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
മുന്നണി പ്രവേശനം എൽഡിഎഫ് ചേർന്ന് ചർച്ച ചെയ്തെങ്കിൽ മാത്രമേ പരിഗണിക്കാനാവുവെന്ന് കാനം പറഞ്ഞു. ഐഎൻഎൽ ദീർഘകാലമായി മുന്നണിയുമായി സഹകരിക്കുന്ന കക്ഷിയാണ്. മുന്നണി വികസനം ചർച്ച ചെയ്യുമ്പോൾ ഐഎൻഎലിനെ മുന്നണിയിൽ എടുക്കണമോയെന്നുള്ള കാര്യം സിപിഐ പറയും-അദ്ദേഹം പറഞ്ഞു.
ഐഎൻഎൽ നേതാക്കൾ കാനത്തെ കണ്ടു
02:09 AM Jan 16, 2018 | Deepika.com