പയ്യന്നൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിൽ കുട്ടികൾ കളിക്കുന്നതിനിടെ പ
ന്ത്രണ്ടുകാരൻ സ്റ്റാർട്ടാക്കിയ കാര്‍ മുന്നോട്ടുകുതിച്ച് വീട്ടുചുമരിലിടിച്ച് ഒന്നരവയസുകാരന് മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു മൂന്നു കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു. കരിവെള്ളൂര്‍ ഓണക്കുന്ന് ചേടിക്കുന്നില്‍ താമസിക്കുന്ന രാജസ്ഥാന് കൂര്ളൂരിലെ ഗിരിരാജ്-റൂബി ദമ്പതികളുടെ മകന് നിഖിലാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയ്ക്കാണ് സംഭവം. ഗിരിരാജ് ഞായറാഴ്ച സെക്കൻഡ് ഹാൻഡ് മാരുതികാര്‍ വാങ്ങിയിരുന്നു. വീട്ടുമുറ്റത്ത് കാർ നിർത്തി അകത്തേക്കു പോയ ഗിരിരാജ് താക്കോലെടുക്കാൻ മറന്നു.
ഈസമയം പന്ത്രണ്ടുകാരനും മറ്റു കുട്ടികളും കാറില്‍ കയറിയിരുന്നു. ഇതുകണ്ട് കാറിനടുത്തേക്കുവന്ന നിഖിലിനെ മടിയിലിരുത്തി പന്ത്രണ്ടുകാരന് കാറിന്റെ താക്കോലിൽ പിടിച്ചതോടെ കാര്‍ മുന്നോട്ടു കുതിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായ പരിക്കേറ്റ നിഖിലിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പന്ത്രണ്ടുകാരനെതിരെ പോലീസ് കേസെടുത്തു. അന്വേഷണങ്ങള്‍ക്ക് ശേഷം ആവശ്യമെങ്കില്‍ ആര്‍സി ഉടമയുടെ പേരിലും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
കാർ വീട്ടുചുമരിലിടിച്ച് ഒന്നരവയസുകാരന് മരിച്ചു
01:51 AM Jan 16, 2018 | Deepika.com