ഓഖി ഫണ്ട്: നടപടി സ്വീകരിക്കുമെന്നു ബിജെപി
01:45 AM Jan 16, 2018 | Deepika.com
കോഴിക്കോട്: ഓഖി ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ സ്വകാര്യ ആവശ്യത്തിനായി വകമാറ്റി ചെലവഴിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.