ഇന്റർ ചർച്ച് കൗണ്‍സിൽ യോഗം നാളെ കോട്ടയത്ത്
01:45 AM Jan 16, 2018 | Deepika.com
കൊച്ചി: ഇന്റർ ചർച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷന്മാരുടെ സമ്മേളനം നാളെ രാവിലെ 10ന് കോട്ടയത്തു നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കുറിലോസ്, മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാർ ജൂലിയോസ് എന്നിവർ പ്രസംഗിക്കുമെന്ന് ഇന്റർ ചർച്ച് കൗണ്‍സിൽ സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിപ്പറന്പിൽ അറിയിച്ചു.