കൊച്ചി: 2018ലെ ആദ്യത്തെ സന്പൂർണ ചന്ദ്രഗ്രഹണം ഈ മാസം 31നു ദർശിക്കാനാകും.
ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം വയ്ക്കുന്ന ദീർഘവൃത്തത്തിന്റെ ഭൂമിയോട് അടുത്തു നിൽക്കുന്ന ബിന്ദുവിലാണു (സൂപ്പർമൂണ്‍) ചന്ദ്രൻ ദൃശ്യമാകുന്നത്. അന്നു ചന്ദ്രൻ 14 ശതമാനം അധിക വലിപ്പവും 30 ശതമാനം അധിക പ്രകാശവും പ്രതിഫലിപ്പിക്കും. കേരളത്തിലെന്പാടും സന്പൂർണ ചന്ദ്രഗ്രഹണം കാണാനാകുമെന്നു ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ജില്ലാ കണ്‍വീനർ ഫ്രാൻസിസ് കളത്തുങ്കൽ പറഞ്ഞു.
ഗ്രഹണവേളയിൽ ചന്ദ്രനിൽ സംഭവിക്കുന്ന നിറവ്യത്യാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ ന്യൂട്ടോണിയൻ ടെലിക്സ്കോപ്പിന്റെ സഹായത്തോടെ സൊസൈറ്റി ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫോണ്‍: 9388875603.
31നു സന്പൂർണ ചന്ദ്രഗ്രഹണം
01:33 AM Jan 16, 2018 | Deepika.com