തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) കാഴ്ചക്കുറവുള്ള കുട്ടികളുടെ പരിപാലനം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.
സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ 20ന് രാവിലെ 10.30ന് നിഷ് ആക്കുളം കാമ്പസില്‍ നടക്കുന്ന സെമിനാറിന് ബൃഹദ ശങ്കര്‍ നേതൃത്വം നല്‍കും. ജില്ലാ ഓഫീസുകളിലൂടെ സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സാമൂഹികനീതി വകുപ്പിലെ അതത് ജില്ലാ ശിശുസംരക്ഷണ ഓഫിസറുമായി ബന്ധപ്പെടേണ്ടതാണ്. നമ്പരുകള്‍: തിരുവനന്തപുരം (04712345121), കൊല്ലം (04742791597), പത്തനംതിട്ട (04682319998, 9747833366), ആലപ്പുഴ (04772241644, 9447140786) , കോട്ടയം (04812580548, 9447506971), ഇടുക്കി (0486 2200108, 9496456464), എറണാകുളം ( 04842609177, 9446731299), തൃശൂര്‍ (04872364445, 9447382095), പാലക്കാട് (04912531098, 9447533690), മലപ്പുറം ( 04832978888, 9447243009), കോഴിക്കോട് (04952378920, 9496438920), വയനാട് (04936246098, 9446162901), കണ്ണൂര്‍ (04902326199, 8289889926), കാസര്‍ഗോഡ് (04994256990, 9447580121).
തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് 0471 3066666 എന്ന നമ്പരില്‍ നിഷില്‍ നേരിട്ടു വിളിച്ചു രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ //nish.ac.in/others/news/616 എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വെബ്കാമറ, മൈക്രോഫോണ്‍ എന്നീ സൗകര്യങ്ങളോടെ കംപ്യൂട്ടറുപയോഗിച്ച് രണ്ടു മണിക്കൂര്‍ നീളുന്ന സെമിനാറില്‍ പങ്കെടുക്കാം.
കാഴ്ചക്കുറവുള്ള കുട്ടികളുടെ പരിപാലനം: നിഷ് സെമിനാര്‍ 21ന്
01:33 AM Jan 16, 2018 | Deepika.com