കോട്ടയം: എംജി സർവകലാശാലയിൽ ക്ലറിക്കൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ഠിച്ചിരുന്ന ഒ.ജി. രാമചന്ദ്രന്റെ നിര്യാണത്തിൽ പ്രോവൈസ് ചാൻസലർ പ്രഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി.
രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ ബി. രാധാകൃഷ്ണപിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. സിൻഡിക്കറ്റംഗം പ്രഫ. ടോമിച്ചൻ ജോസഫ്, ഫിനാൻസ് ഓഫീസർ ഏബ്രഹാം ജെ. പുതുമന, സംഘടനാ പ്രതിനിധികളായ എ. ബാബുരാജ് വാര്യർ, കെ. കാമരാജ്, കെ.ജി. ഷാജി, കെ. പത്മകുമാർ എന്നിവർ പ്രസംഗിച്ചു.
അനുശോചനം രേഖപ്പെടുത്തി
01:33 AM Jan 16, 2018 | Deepika.com