കോട്ടയം: എംജി സർവകലാശാലയിലെ നാനോ സയൻസ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അയർലൻഡിലെ ലിമെറിക് യൂണിവേഴ്സിറ്റിയിലെ ഡോ. ലക്ഷ്മി കൈലാസ്, സൗത്ത് ആഫ്രിക്കയിലെ വാൾട്ടർ സിസലു യൂണിവേഴ്സിറ്റിയിലെ പ്രഫ. അഡിബോല ഓമോനുമി ഓയിഡിജി എന്നിവർ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ് സെമിനാർ ഹാളിൽ പ്രഭാഷണങ്ങൾ നടത്തി.
നാനോ സ്ട്രക്ചേഡ് മെറ്റീരിയൽസ്, ഒൗഷധസസ്യ ഗവേഷണം എന്നിവയായിരുന്നു പ്രഭാഷണ വിഷയങ്ങൾ. സൗത്ത് ആഫ്രിക്കൻ യൂണിവേഴ്സിറ്റി കെമിസ്ട്രി പ്രഫ. ഡോ. സാമുവൽ ഒലുബാടോബി, പ്രഫ. അഡിബോല ഓമോനുമി ഓയിഡിജി എന്നിവർ 20 വരെ സർവകലാശാലയിൽ ഗവേഷകരുമായി സംവദിക്കും. പ്രോ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, ഡോ. നന്ദകുമാർ കളരിക്കൽ എന്നിവർ നേതൃത്വം നൽകി.
പ്രഭാഷണം നടത്തി
01:33 AM Jan 16, 2018 | Deepika.com