തൈപ്പൊങ്കൽ: ആറു ജില്ലകളിൽ ഇന്നു പ്രാദേശിക അവധി
01:47 AM Jan 15, 2018 | Deepika.com
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ചു തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ആറു ജില്ലകളിൽ ഇന്നു പ്രാദേശിക അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ കെഎസ്ഇബി ഓഫീസുകളിൽ ജോലി നോക്കുന്ന തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ ജീവനക്കാർക്ക് ഇന്നു നിയന്ത്രിത അവധിയായിരിക്കും.