തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിൽ പതിറ്റാണ്ടുകളായി തുടർന്നു വന്ന ആരാധനാ സ്വാതന്ത്ര്യം നിലനിർത്താൻ നടപടി കൈക്കൊള്ളണമെന്നു കെആർഎൽസിസി ജനറൽ അസംബ്ലി സർക്കാരിനോട് ആവശ്യപ്പെട്ടു.
കുരിശുമല തീർഥാടകർക്കുനേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ ജുഡീഷൽ അന്വേഷണം നടത്തണം. വിശ്വാസികൾക്കെതിരായ കള്ളക്കേസുകൾ അടിയന്തരമായി പിൻവലിക്കണം. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പുറത്തുവരുന്ന വാർത്തകളിൽ കെആർഎൽസിസി ആശങ്ക രേഖപ്പെടുത്തി.
ബോണക്കാട്ട് ആരാധനാസ്വാതന്ത്ര്യം നിലനിർത്തണം
01:25 AM Jan 15, 2018 | Deepika.com