നെടുമ്പാശേരി: കൊച്ചി വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരിൽനിന്നായി 12.46 ലക്ഷം രൂപയുടെ 404.70 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.
ദോഹയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കൽനിന്ന് 349.70 ഗ്രാം സ്വർണവും ദുബായിൽനിന്നെത്തിയ കാസർഗോഡ് സ്വദേശിയുടെ പക്കൽനിന്ന് 55 ഗ്രാം സ്വർണവുമാണു പിടികൂടിയത്.
കൊച്ചിയിൽ 12 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
01:25 AM Jan 15, 2018 | Deepika.com