രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ നി​ര്യാ​ണം ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​നു വ​ലി​യ ന​ഷ്ടം: മു​ഖ്യ​മ​ന്ത്രി

01:15 AM Jan 15, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ എം​​​എ​​​ൽ​​​എ​​​യു​​​ടെ അ​​​കാ​​​ല നി​​​ര്യാ​​​ണം ഇ​​​ട​​​തു​​​പ​​​ക്ഷ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഏ​​​വ​​​രു​​​ടെ​​​യും ആ​​​ദ​​​ര​​​വു പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്നു​ അ​​ദ്ദേ​​ഹ​​മെ​​ന്നും അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ത​​​ന്‍റെ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​മാ​​​യി​​​രു​​​ന്നു കെ.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​രെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നി​​​റ​​​ഞ്ഞ രാ​​ഷ്‌​​ട്രീ​​യ ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ പൊ​​​തു​​​രം​​​ഗ​​​ത്തേ​​​ക്കു ക​​​ട​​​ന്നു​​​വ​​​ന്ന നേ​​​താ​​​വാ​​​ണ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​നാ​​​യ​​​രെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ഹ​​​സ​​​ൻ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.