തിരുവനന്തപുരം: വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പു നടന്ന 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍ഡിഎഫ് പത്തും യുഡിഎഫ് അഞ്ചും സീറ്റുകള്‍ നേടിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് നഗരസഭാ വാര്‍ഡുകളിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പു നടന്നത്.
എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം ക്രമത്തില്‍.
തിരുവനന്തപുരം, നഗരൂര്‍ എ. ഷിബാന- 141, കൊല്ലം വിളന്തറപി ജയശ്രീ-71, കൊറ്റങ്കരമാമ്പുഴ പി.കെ. വിജയന് പിള്ള-197, കോട്ടയം മരങ്ങാട് അരുണിമ പ്രദീപ് -273, ഇടുക്കി മുനിയറ സൗത്ത് രമ്യ റെനീഷ്-148, പാലക്കാട് മിച്ചാരംകോട് രുഗ്മിണി ഗോപി- 210, മലപ്പുറം ഞെട്ടികുളം രജനി-88, എകെജി നഗര്‍ വി.കെ. ബേബി -265, എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ ബേബി ജോണ്‍ -207, കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം എച്ച്. ശങ്കരന് -1626.
യുഡിഎഫ് വിജയിച്ചവ: തിരുവനന്തപുരം മൈലച്ചല് വി. വീരേന്ദ്രകുമാര്‍-109, കൊല്ലം തെക്കുംപുറം ഓമന സുധാകരന്-112, പാലക്കാട്കോണിക്കഴി ബി. മുഹമ്മദ്-149, മലപ്പുറം തിണ്ടലം കെ.കെ. മോഹനകൃഷ്ണന്-180. പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ അത്തീക്ക് പറമ്പില്‍ -8.
അഴീക്കല്‍ നഗരസഭ വാര്‍ഡും കോണിക്കഴി ഗ്രാമപഞ്ചായത്ത് വാര്‍ഡും എല്‍ഡിഎഫില്‍നിന്നു യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ പാറയ്ക്കല്‍ നഗരസഭാ വാര്‍ഡ് സ്വതന്ത്രനില്നിന്നും മുനിയറ സൗത്ത് ബിജെപിയില്‍നിന്നും ഞെട്ടികുളം യുഡിഎഫില്‍നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.
ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ്-10, യുഡിഎഫ്-5
01:43 AM Jan 13, 2018 | Deepika.com