ഡോ. കെ. പ്രതാപനെതിരായ വിജിലൻസ് കേസ് റദ്ദാക്കി
01:16 AM Jan 13, 2018 | Deepika.com
കൊച്ചി: കേരള ഫീഡ്സിലെ നിയമനവുമായി ബന്ധപ്പെട്ടു മുൻ എംഡി ഡോ. കെ. പ്രതാപനെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. 12 ഫീൽഡ് അസിസ്റ്റന്റുമാർ ഉൾപ്പെടെയുള്ളവരെ അനധികൃതമായി നിയമിച്ചതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ തൃശൂർ വിജിലൻസ് കോടതി ത്വരിതാന്വേഷണം നടത്താൻ നേരത്തെ ഉത്തരവിട്ടിരുന്നു. നിയമനവുമായി ബന്ധപ്പെട്ടു സാന്പത്തിക ക്രമക്കേടുകളില്ലെന്നു വ്യക്തമാക്കി വിജിലൻസ് റിപ്പോർട്ടും നൽകി.