പത്തനംതിട്ട: റൂഫിംഗ്, ക്ലാഡിംഗ്, സീലിംഗ് മെറ്റീരിയൽസിന്റെ വിപുലമായ ശേഖരവുമായി ജോർജ് മെറ്റൽ കോർപ് ഷോറും കോഴഞ്ചേരി തെക്കേമലയിൽ പ്രവർത്തനം തുടങ്ങി. പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ ജോമോൻ, സാറാമ്മ ഷാജൻ, റാന്നി ഫൊറോന വികാരി ഫാ. ജേക്കബ് കൊടിമരത്തുംമൂട്ടിൽ, മാനേജിംഗ് ഡയറക്ടർ നൈസ് ജോർജ്, ഡയറക്ടർമാരായ പി.ഡി. ജോർജ്, ഗ്രേസി ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ റാന്നി ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളി വികാരി ഫാ. ജേക്കബ് കൊടിമരത്തുംമൂട്ടിൽ ആശിർവാദം നടത്തി.
തെക്കേമല ഫോക്കസ് മോട്ടോഴ്സിനു സമീപം പ്രവർത്തിക്കുന്ന ഷോറൂമിൽ റൂഫിംഗ്, ക്ലാഡിംഗ്, സീലിംഗ് മെറ്റീരിയൽസിന്റെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ കന്പനികളുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഫാക്ടറി വിലയിൽ ഇവിടെ ലഭ്യമാണ്. ഇതോടൊപ്പം ഫാബ്രിക്കേഷൻ സ്പെഷലിസ്റ്റുകളുടെ സേവനവും ഹോം ഡെലിവറിയും അടക്കമുള്ള സേവനങ്ങളും പ്രത്യേകതയാണെന്നു മാനേജിംഗ് ഡയറക്ടർ നൈസ് ജോർജ്, ഡയറക്ടർ പി.ഡി. ജോർജ് എന്നിവർ അറിയിച്ചു.
ജോർജ് മെറ്റൽ കോർപ് ഷോറും തെക്കേമലയിൽ തുറന്നു
01:57 AM Jan 04, 2018 | Deepika.com