കൊച്ചി: 2017ലെ ഓടക്കുഴൽ അവാർഡിന് കഥാകൃത്ത് അയ്മനം ജോണ് അർഹനായി. അയ്മനം ജോണിന്റെ കഥകൾ എന്ന ചെറുകഥാ സമാഹാരമാണ് അവാർഡിന് അർഹനാക്കിയത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
തൃശൂർ കറന്റ് ബുക്സാണ് 2016ൽ കഥാസമാഹാരത്തിന്റെ ആദ്യപതിപ്പ് പുറത്തിറക്കിയത്.മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 40-ാം ചരമവാർഷികദിനമായ ഫെബ്രുവരി രണ്ടിനു വൈകുന്നേരം നാലിനു തൃശൂർ കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ഡോ.എം.ലീലാവതി പുരസ്കാരം സമ്മാനിക്കും. സാഹിത്യകാരൻ സേതു മുഖ്യാതിഥിയായിരിക്കും.
മഹാകവി ജി. സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ് 1968 മുതൽ വർഷംതോറും മലയാളത്തിലെ മികച്ച സാഹിത്യകൃതിക്കു നൽകിവരുന്നതാണ് ഓടക്കുഴൽ അവാർഡ്.
ഓടക്കുഴൽ അവാർഡ് അയ്മനം ജോണിന്
01:57 AM Jan 04, 2018 | Deepika.com