തിരുവനന്തപുരം: തിരുവനന്തപുരത്ത് 12,13 തീയതികളില്‍ നടക്കുന്ന ലോക കേരളസഭയ്ക്ക് മുന്നോടിയായുളള ആഗോള കേരളീയ മാധ്യമസംഗമം നാളെ കൊല്ലത്തു നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ യുഎസ്എ., ഓസ്ട്രേലിയ, ഗള്‍ഫ് നാടുകള്‍, ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കേരളീയരായ മാധ്യമപ്രതിനിധികള്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞു 2.30ന് ബീച്ച് ഓര്ക്കിഡില് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു എന്നിവര്‍ പങ്കെടുക്കും.നോര്‍ക്ക, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം പ്രസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ കേരള മീഡിയ അക്കാഡമിയാണ് മാധ്യമ സംഗമം സംഘടിപ്പിക്കുന്നത്. ആഗോള കേരളീയ മാധ്യമസംഗമത്തോട് അനുബന്ധിച്ച് കൊല്ലം പ്രസ് ക്ളബ് മൈതാനിയില്‍ ഫോട്ടോ-കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തുടക്കമായി.
ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവും മലയാളിയുമായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, ഇന്ത്യയിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണ്‍ രചയിതാവും മയ്യനാട് സ്വദേശിയുമായ സാമുവല്‍, ലോക കാര്‍ട്ടൂണില്‍ വേറിട്ട വരകള്‍ തീര്‍ത്ത അബു, ഒ. വി. വിജയന്, കുട്ടി തുടങ്ങി അമ്പത് കാര്‍ട്ടൂണിസ്റ്റുകളുടെ വരവൈവിധ്യം പ്രദര്‍ശനത്തിന്റെ ഭാഗമാകും. ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖ ഫോട്ടോഗ്രഫര്‍മാരുടെ മികച്ച ഫോട്ടോകളും പ്രദര്‍ശിപ്പിക്കും.
ആഗോള കേരളീയ മാധ്യമസംഗമം നാളെ കൊല്ലത്ത്
01:45 AM Jan 04, 2018 | Deepika.com