മൂന്നാർ: കൊട്ടക്കന്പൂരിലെ ഭൂമി ഇടപാടുകൾ സിബിഐയെകൊണ്ടു അന്വേഷിപ്പിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കർഷകരുടെ ഭൂമികൾ വൻകിടക്കാർ കൈയടക്കിയതുസംബന്ധിച്ചു നിരവധി ആരോപണങ്ങളുണ്ട്.
ഇടുക്കി എംപിയടക്കം തട്ടിയെടുത്ത ഭൂമികളിൽ കുറിഞ്ഞികൾ പൂത്തുനിൽക്കുന്നുണ്ട്. കുറുഞ്ഞി സാഞ്ച്വറി സംരക്ഷിക്കുന്നതിനൊപ്പം കർഷകരുടെ ആശങ്കകൾ പരിഹരിക്കണം. ഇപ്പോൾ കുറിഞ്ഞി ശവപറന്പിന്റെ ഉദ്യാനമായി മാറി. സർക്കാരിന് ഇച്ഛാശക്തിയുണ്ടെ ങ്കിൽ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാം. ഭൂമി സംരക്ഷിക്കാൻ എഡിഎ യോഗംകൂടി ഭാവിപരിപാടി ആവിഷ്കരിക്കുമെന്നും അദ്ദേഹം കൊട്ടക്കന്പൂർ സന്ദർശനത്തിനുശേഷം മാധ്യമപ്രവർത്തകരെ അറിയിച്ചു.
കൊട്ടക്കന്പൂരിലെ ഭൂമി തട്ടിപ്പ് സിബിഐ അന്വേഷിക്കണം: കുമ്മനം
01:45 AM Jan 04, 2018 | Deepika.com