കോഴിക്കോട്: പൊതുസ്ഥലത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന്റെപേരിൽ രണ്ട് ഭിന്നലിംഗക്കാര്ക്കെതിരേ പോലീസ് കേസെടുത്തു. സ്ഥലത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചശേഷമാണ് കേസെടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. എന്നാൽ പോലീസ് അകാരണമായി മർദിച്ചുവെന്നാണ് ഭിന്നലിംഗക്കാർ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നത്.
പരാതിയിന്മേൽ കണ്ടാലറിയാവുന്ന രണ്ട് പോലീസുകാര്‍ക്കെതിരേ കേസെടുത്തിരുന്നു. പോലീസ് മര്‍ദിച്ചെന്ന് പരാതിയിൽ പറയുന്ന സ്ഥലത്ത് പരാതിക്കാർ ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ഭൃശ്യങ്ങളില്നിന്നു വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.
ഭിന്നലിംഗക്കാര്‍ നല്കിയ മൊഴി വ്യാജമാണെന്നതിന് തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. ടൗണ്‍ ഇൻസ്പെക്ടർ പി.എം. മനോജാണ് കേസ് അന്വേഷിക്കുന്നത്.
ഭിന്നലിംഗക്കാർക്ക് എതിരേ കേസെടുത്തു
01:45 AM Jan 04, 2018 | Deepika.com