ഹയര്‍സെക്കൻഡറി മോഡല്‍ പരീക്ഷ ഫെബ്രുവരിയില്‍
01:43 AM Jan 04, 2018 | Deepika.com
തിരുവനന്തപുരം: 2017-2018 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കൻഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി രണ്ടു മുതല്‍ ഒന്പതുവരെ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി 1 ന് ആരംഭിച്ച് 23 ന് അവസാനിക്കും. വിശദ ടൈംടേബിള്‍ www.dhsekerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാണ്.