തൃശൂർ: പെരുമ്പിലാവ് സയ്യിദ് ഹബീബ് അബ്ദുല്ല ബിൻ അലവി അൽ ഹദ്ദാദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ് തങ്ങൾകുഞ്ഞ് മുസലിയാർ ട്രസ്റ്റ് പ്രസിഡന്റ് ശഹാൽ ഹസൻ മുസലിയാർക്കു നല്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജ്, ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി, ടികെഎം പബ്ലിക് സ്കൂൾ എന്നിവയുൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേതൃത്വം നൽകുന്നത് ശഹാൽ ഹസൻ മുസലിയാരാണ്. ഫെബ്രുവരി അവസാനവാരം കൊല്ലത്തു നടക്കുന്ന ചടങ്ങിൽ അവാർഡ്നൽകും.ഹാഷിം ഹദ്ദാദ് തങ്ങൾ, എ.പി. നിസാം, നൗഷാദ് കാളത്തോട്, കെ.കെ. ഹൈദ്രൂസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇമാംഹദ്ദാദ് എക്സലൻസ് അവാർഡ് ശഹാൽ ഹസന്
01:43 AM Jan 04, 2018 | Deepika.com