ജ്യോതിസ്: പദ്ധതിയിതര ചെലവ് കുറയ്ക്കാൻ സൗരോർജ പദ്ധതി
01:43 AM Jan 04, 2018 | Deepika.com
തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കു വേണ്ടി പദ്ധതിയിതര ചെലവ് കുറയ്ക്കാൻ സൗരോർജ പദ്ധതി അനെർട്ട് നടപ്പിലാക്കുന്നു. മുതൽ മുടക്കില്ല, ആവർത്തന ചെലവില്ലാതെ 25 വർഷം, യൂണിറ്റിന് മൂന്നു രൂപ 97 പൈസ മാത്രം, ഏറ്റവും കുറഞ്ഞ വിസ്തീർണം 5000 ചതുരശ്ര അടി, ചുരുങ്ങിയ സ്ഥാപിത ശേഷി 50 കിലോ വാട്ട് തുടങ്ങിയവയാണ് പദ്ധതി നേട്ടങ്ങൾ. രജിസ്റ്റർ ചെയ്യുന്നവർക്ക് വേണ്ടി 16ന് ശിൽപശാല തിരുവനന്തപുരത്ത് അനെർട്ട് സംഘടിപ്പിക്കുന്നു. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി പത്ത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.