മലയാലപ്പുഴ പൊങ്കാല 15ന്
01:35 AM Jan 04, 2018 | Deepika.com
തിരുവനന്തപുരം: മലയാലപ്പുഴ പൊങ്കാല ഈ മാസം 15 ന് നടക്കും. പൊങ്കാലക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാലയുടെ ഉദ്ഘാടനം രാവിലെ എട്ടിന് ചലച്ചിത്രതാരം ദേവൻ നിർവഹിക്കും. ക്ഷേത്രം തന്ത്രി അടിമുറ്റത്തുമഠം പരമേശ്വര ഭട്ടതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം നൽകും. കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽനിന്ന് സ്പെഷൽ സർവീസ് നടത്തും.