പുളിമരത്തിൽനിന്നു വീണു ഗൃഹനാഥൻ മരിച്ചു
01:35 AM Jan 04, 2018 | Deepika.com
അയർക്കുന്നം: പുളിമരത്തിൽനിന്നു വീണു ഗൃഹനാഥൻ മരിച്ചു. ളാക്കാട്ടൂർ കരിന്പന്നൂർ നാരായണൻ നായരുടെ മകൻ മനോജ് (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് ഒറവയ്ക്കൽച്ചിറ പാലത്തിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു അപകടം. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ ആശ മണിമല കുട്ടൻപ്ലാക്കൽ കുടുംബാംഗം. മക്കൾ: ശ്രീലക്ഷ്മി (എംജിഎം എൻഎസ്എസ് എച്ച്എസ് ളാക്കാട്ടൂർ), ശ്രീനന്ദ (എംജിഎം എൻഎസ്എസ് എൽപിഎസ് സ്കൂൾ ളാക്കാട്ടൂർ).