ബിഎസ്എഫ് ജവാനെ ഷില്ലോംഗിൽ മരിച്ചനിലയിൽ കണ്ടെത്തി
01:35 AM Jan 04, 2018 | Deepika.com
ഹരിപ്പാട്: ബിഎസ്എഫ് ജവാനെ ഷില്ലോംഗിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേപ്പാട് കാഞ്ഞൂർ തീർഥത്തിൽ ദിവാകരൻ-രത്നമ്മ ദന്പതികളുടെ മകൻ മനോജിനെ (40) യാണ് ജോലി സ്ഥലമായ മേഘാലയ ഷില്ലോംഗിൽ ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ പിസ്റ്റൾ ഉപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചെന്നാണ് വിവരം. പത്തുദിവസത്തെ അവധി കഴിഞ്ഞു കഴിഞ്ഞ 30നാണ് മനോജ് ജോലിസ്ഥലത്തേക്കു പോയത്. ഭാര്യ: കവിത. മക്കൾ: തീർത്ഥ, തൃപ്തി. മൃതദേഹം ഇന്ന് വൈകുന്നേരം നാട്ടിലെത്തിക്കും.