കായംകുളം: കാല്‍നട യാത്രക്കാരന് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിടിച്ച് മരിച്ചു. കായംകുളം കൊറ്റുകുളങ്ങര വളയിക്കകത്ത് അബൂബക്കര്കുഞ്ഞാണ് (69)മരിച്ചത്. കഴിഞ്ഞദിവസം ദേശീയപാതയില്‍ കൊറ്റുകുളങ്ങര ജംഗ്ഷനിലായിരുന്നു അപകടം. കൈ അറ്റുപോയ നിലയിലാണ് അബുബക്കറിനെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇതിനിടെ കായംകുളത്തു നിന്നും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെ കയറ്റാതെ ആംബുലന്‍സ് പോകാന്‍ ശ്രമിച്ചത് തര്‍ക്കത്തിനിടയാക്കി. ഭാര്യ: ആബിദ. മക്കള്‍: ആരിഫ്, നൗഷാദ്, ഇര്‍ഷാദ്, നിഷാദ്, നിഷാന.
കാല്‍നട യാത്രക്കാരന് കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചു
01:35 AM Jan 04, 2018 | Deepika.com