തൊടുപുഴ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സംഖ്യം നേതാക്കൾ ഇന്ന് കൊട്ടാക്കന്പൂർ സന്ദർശിക്കും. രാവിലെ ഒന്‍പതിന് മൂന്നാറിൽനിന്ന് പുറപ്പെടുന്ന സംഘം കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റമേഖലകളും സന്ദർശിക്കും.
എൻഡിഎ കണ്‍വീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ഘടകകക്ഷി നേതാക്കളായ പി.സി.തോമസ്, സി.കെ. ജാനു, രാജൻ ബാബു, കെ.കെ. പൊന്നപ്പൻ, കുരുവിള മാത്യൂസ്, മെഹബൂബ്, വി.വി. രാജേന്ദ്രൻ, ഗോപകുമാർ ചിറ്റയം, എന്നിവർ സംഘത്തിലുണ്ടാകും. കേന്ദ്ര പരിസ്ഥിതി വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് എൻഡിഎ സംഘത്തിന്റെ സന്ദർശനം.
എൻഡിഎ സംഘം ഇന്ന് കൊട്ടാക്കന്പൂർ സന്ദർശിക്കും
01:56 AM Jan 03, 2018 | Deepika.com