തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു മരണമടഞ്ഞ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 71 ആയി. കോഴിക്കോട് വടകരയിൽ നിന്നാണ് ഇന്നലെ തെരച്ചിലിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ലഭിച്ച 71 മൃതദേഹങ്ങളിൽ 40 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇനിയും 105 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണു റവന്യു വകുപ്പിന്റെ കണക്ക്. എന്നാൽ, സംസ്ഥാന പോലീസിന്റെ എഫ്ഐആർ പ്രകാരം തിരുവനന്തപുരത്തു മാത്രം 117 പേരാണു കാണാതായത്. എഫ്ഐആർ ഇടാതെ 83 മത്സ്യത്തൊഴിലാളികളെയും കാണാനുണ്ടെന്നാണ് പോലീസ് കണക്ക്.
കൊച്ചിയിൽ കാണാതായവരിൽ എഫ്ഐആർ ഇട്ടത് 32 പേരാണ്, കൊല്ലത്ത് 13 പേരും. കാണാതായ ബോട്ടുകളും മോട്ടോർ ഘടിപ്പിച്ച വള്ളങ്ങളും സംബന്ധിച്ചുള്ള കണക്ക് ഫിഷറീസ് വകുപ്പ് പുറത്തുവിട്ടു. എറണാകുളം- 14, കൊല്ലം-നാല്, തിരുവനന്തപുരം 63 എന്നിങ്ങനെയാണ് ഇത്തരത്തിൽ കാണാതായ ബോട്ടുകൾ.
ഓഖി: മരണം: 71 ആയി
11:05 PM Dec 17, 2017 | Deepika.com