ലക്ഷദ്വീപിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു നേട്ടം
11:05 PM Dec 17, 2017 | Deepika.com
കൊച്ചി: കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു ഭൂരിപക്ഷം. 26 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 14 സീറ്റുകൾ നേടി ചീഫ് കൗണ്‍സിലർ സ്ഥാനം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 10 ദ്വീപ് പഞ്ചായത്തുകളിൽ ആറു പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടി. അഗത്തി, അന്ത്രോത്ത്, ബിത്ര, ചെത്ലത്ത്, കടമത്ത്, മിനിക്കോയ് പഞ്ചായത്തുകളാണു കോണ്‍ഗ്രസ് നേടിയത്.