തലശേരി: തലായി പുറംകടലിൽ തകർന്നനിലയിൽ ഫൈബർ തോണി കണ്ടെത്തി. തീരത്തുനിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെ കണ്ട ഫൈബർ തോണി തീരദേശ പോലീസ് കരയ്ക്കെത്തിച്ചു. ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണു തോണി കണ്ടതായി തീരദേശ പോലീസിൽ വിവരമറിയിച്ചത്.
തുടർന്ന് തീരദേശ പോലീസ് പട്രോളിംഗ് സംഘമാണ് കടലിലകപ്പെട്ട ഫൈബർ തോണി കരയ്ക്കെത്തിച്ചത്. ടി.എൻ.എം.ഒ 844 നമ്പർ തോണി കന്യാകുമാരി കുളച്ചലിൽ രജിസ്റ്റർ ചെയ്തതാണെന്ന് തിരിച്ചറിഞ്ഞതായി തീരദേശ പോലീസ് പറഞ്ഞു. മത്സ്യബന്ധനത്തിനിടെ പുറംകടലിൽ വച്ച് തോണി തകർന്നതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
തലായിയിൽ തകർന്ന തോണി കണ്ടെത്തി
11:05 PM Dec 17, 2017 | Deepika.com