തൊടുപുഴ: അഭിഭാഷകനെന്ന വ്യാജേന ഫേസ്ബുക്കിലൂടെ മതസ്പർധ പ്രചരിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. മൂലമറ്റം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ അറക്കുളം മണ്ഡപത്തിൽ ശ്രീജേഷിനെതിരേയാണ് കാഞ്ഞാർ പോലീസ് കേസ് എടുത്തത്.
മൂലമറ്റം സ്വദേശി എ.ആർ.അനീഷ് തൊടുപുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. അഭിഭാഷകനല്ലാത്ത ശ്രീജേഷ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ സ്വയം പരിചയപ്പെടുത്തുന്നത് അഡ്വ. ശ്രീജേഷ് മണ്ഡപത്തിൽ എന്ന പേരിലാണ്.
മതസ്പർധ: കെഎസ്ആർടിസി ഡ്രൈവർക്കെതിരേ കേസ്
10:48 PM Dec 17, 2017 | Deepika.com