ശബരിമലയിൽ മണ്ഡലപൂജ 26ന്
10:48 PM Dec 17, 2017 | Deepika.com
ശബരിമല: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല പൂജ 26ന് രാവിലെ 10.15ന് ആരംഭിക്കും. രാവിലെ11.04നും 11.40 നും ഇടയിലുള്ള കുംഭരാശിയിലാണ് മണ്ഡലപൂജ. തന്ത്രിയുടെ നിർദേശമനുസരിച്ച് ഒരു മണിക്കൂറോളം നേരത്തേ പൂജ ആരംഭിക്കുമെങ്കിലും ദര്‍ശന സമയം പതിവുപോലെ തുടരും. ഉച്ചയ്ക്ക് ഒന്നുവരെ ദര്‍ശനം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞു 3.30 ന് നട തുറന്ന് രാത്രി 11 ന് ഹരിവരാസനത്തോടുകൂടി നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി 30നു വൈകുന്നേരം നട തുറക്കും.