തിരുവനന്തപുരം: കെപിസിസി നേതൃയോഗം ഇന്നു രാവിലെ 10.30 ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ നടക്കും. ഓഖി ദുരന്തം അടക്കമുള്ള വിഷയങ്ങളിൽ പാർട്ടിയും പ്രതിപക്ഷവും സ്വീകരിച്ച നിലപാടുകൾ ചർച്ച ചെയ്യും.
പടയൊരുക്കം യാത്രയുടെ അവലോകനവും നടക്കും. രാഹുൽഗാന്ധി എഐസിസി അധ്യക്ഷനായ ശേഷമുള്ള ആദ്യ കെപിസിസി നേതൃയോഗമാണ് ഇന്നു നടക്കുന്നത്. കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, മുൻ കെപിസിസി പ്രസിഡന്റുമാർ, പാർലമെന്ററി പാർട്ടി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
കെപിസിസി നേതൃയോഗം ഇന്ന്
10:48 PM Dec 17, 2017 | Deepika.com