തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയുമായി നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും രാഷ്ട്രദീപിക ലിമിറ്റഡിന്റെയും ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്. പൂന്തുറ സെന്റ് തോമസ് പള്ളിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഇന്നലെ അദ്ദേഹം പള്ളിയിലെത്തി കൈമാറി.
ഇന്നലെ ഉച്ചയോടെ പൂന്തുറ സെന്റ് തോമസ് പള്ളിയിലെത്തിയ അദ്ദേഹം പള്ളി സഹവികാരിമാരായ ഫാ. ദീപക് ആന്റോ, ഫാ. സുധീഷ് ദാസ് എന്നിവരുമായി സംസാരിച്ചു. മത്സ്യത്തൊഴിലാളികളുടെയും ഇടവകയുടെയും ദുഖത്തിലും വേദനയിലും പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. ഫാ. ദീപക് ആന്റോ നന്ദി പറഞ്ഞു. നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണു ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ധനസഹായനിധിയിലേക്കുള്ള ചെക്ക് കൈമാറിയത്.
തീരദേശമേഖലയിലെ സേവനപ്രവർത്തനങ്ങൾക്കായി രണ്ടായിരത്തിൽ രൂപീകരിച്ച സംഘടനയാണു നാഷണൽ ചാരിറ്റബിൾ ട്രസ്റ്റ്. മെഡിക്കൽ, ആംബുലൻസ്, വിവാഹം തുടങ്ങിയ മേഖലകളിലെല്ലാം പ്രവർത്തിക്കുന്ന ട്രസ്റ്റ് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സന്തോഷ് തമ്പി, സുനേഷ് ജോസ്, പാട്രിക് പെരേര, ലഡ്കർ ബാവ എന്നിവരും സന്നിഹിതരായിരുന്നു.
ഓഖി ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയുമായി ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
10:37 PM Dec 17, 2017 | Deepika.com