കണ്ണൂർ: ഗതാഗത നിയമലംഘനം നടത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ മടിക്കുന്നതായി പരാതി. ലൈസൻസ് റദ്ദാക്കേണ്ട നിയമലംഘനങ്ങളുണ്ടായിട്ടുപോലും ഉദ്യോഗസ്ഥർ കണ്ണടയ്ക്കുകയാണ്. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അമിതഭാരം കയറ്റുക, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കുക മാത്രമാണു പോലീസ് ചെയ്യുന്നത്.
18 വയസിനു താഴെയുള്ളവർ വാഹനമോടിക്കുന്നത് പോലീസിന് തലവേദനയായി മാറുകയാണ്. മൂന്നുപേരുമായുള്ള ബൈക്ക് യാത്രയ്ക്കെതിരേ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്.
ഗതാഗത നിയമലംഘനം: നടപടി ഗുണപ്രദമല്ല
10:37 PM Dec 17, 2017 | Deepika.com