മാഹി: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായെന്നു സംശയിക്കുന്ന ഒരാളുടെ മൃതദേഹം ചോമ്പാല മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചു. ചോമ്പാലയിൽനിന്നു മത്സ്യബന്ധനത്തിനുപോയ ബോട്ട് ജീവനക്കാർ കടലിൽ മൃതദേഹം ഒഴുകിനടക്കുന്നതു കണ്ടതായി അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വള്ളത്തിൽ തിരച്ചിലിനുപോയ നാലംഗ മത്സ്യത്തൊഴിലാളി സംഘത്തിനാണ് മൃതദേഹം കണ്ടെത്താനായത്.
വൈകുന്നേരം 3.30നാണ് മൃതദേഹം കണ്ടെത്തിയത്. 5.30 ഓടെ മൃതദേഹം വള്ളത്തിൽ ചോമ്പാല തീരത്ത് എത്തിച്ചു. വടകര തഹസിൽദാർ, ചോമ്പാല എസ്ഐ പി.കെ.ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
ഓഖി: ചോമ്പാലയിൽ ഒരു മൃതദേഹം എത്തിച്ചു
10:37 PM Dec 17, 2017 | Deepika.com