കൊച്ചി: ഗ്രാമീണ ജനതയുടെ ജീവിതനിലവാരം ഉയർത്തുന്ന രീതിയിലുള്ള സാന്പത്തിക പ്രചോദനം നൽകുക എന്നതാണ് ബാങ്കിംഗ് സംവിധാനംകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഈ രംഗത്തുവരുന്ന മാറ്റങ്ങളെപ്പറ്റി ബാങ്കിംഗ് വിദഗ്ധർക്കും ഓഫീസർമാർക്കും വ്യക്തമായ ധാരണ വേണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സിന്റെ അവാർഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്കേഴ്സ് ക്ലബ്സ് പ്രസിഡന്റ് ജോസ് വി. ജോസഫ് അധ്യക്ഷത വഹിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ് സ്പീക്കർ സമ്മാനിച്ചു. മികച്ചപ്രകടനം കാഴ്ചവച്ച ബാങ്കുകൾക്കും സ്പീക്കർ അവാർഡ് നൽകി. ജനറൽ സെക്രട്ടറി കെ.യു. ബാലകൃഷ്ണൻ, ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ മായങ്ക് കെ. മേത്ത, ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എം.കെ. ഭട്ടാചാര്യ, ഫെഡറൽ ബാങ്ക് സിഇഒ ശാലിനി വാര്യർ, ചീഫ് ജനറൽ മാനേജർ ആർ. സുന്ദർ, കേരള ഗ്രാമീണ്‍ ബാങ്ക് ചെയർമാൻ എം.കെ. രവികൃഷ്ണൻ, എസ്എഫ്ബിസികെ ട്രഷറർ പി.ഐ. ബോസ് എന്നിവർ പ്രസംഗിച്ചു.
ബാങ്കിംഗ് മേഖലയിലെ മാറ്റങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ വേണം: സ്പീക്കർ
10:20 PM Dec 17, 2017 | Deepika.com