തിരുവനന്തപുരം: കോണ്ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് ചുമതലയേറ്റത് ആഘോഷമാക്കി കേരളത്തിലെ പാർട്ടി പ്രവർത്തകർ. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഹ്ലാദം പങ്കുവച്ചു.
കെപിസിസി മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരൻ, കെപിസിസി ജനറൽ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, സെക്രട്ടറിമാരായ മാന്നാർ അബ്ദുൽ ലത്തീഫ്, ആർ. വത്സലൻ, മണക്കാട് സുരേഷ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള, യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ പി.എസ്. പ്രശാന്ത്, വിതുര ശശി, പി.കെ. വേണുഗോപാൽ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഭാരവാഹികളായ എൻ.എസ്. നുസൂർ, ജി. ലീന, എസ്.എം. ബാലു തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലകളിൽ മധുരപലഹാര വിതരണവും പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു.
ഇന്ദിരാഭവനിൽ ആഹ്ലാദപ്രകടനം
01:22 AM Dec 17, 2017 | Deepika.com