തിരുവനന്തപുരം: ഓഖി ദുരന്തമേഖല ഉൾപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 19നു കേരളത്തിലെത്തും. കേരളത്തിനൊപ്പം ലക്ഷദ്വീപിലെയും കന്യാകുമാരിയിലെയും ദുരന്ത ബാധിത മേഖലകളും അദ്ദേഹം സന്ദർശിക്കും.
18ന് അർധരാത്രിയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 19നു രാവിലെ 7.30ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കു പോകും. പത്തിന് കവരത്തി സന്ദർശിക്കുന്ന അദ്ദേഹം ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്നു കന്യാകുമാരിയിലേക്കു പോകും. കന്യാകുമാരിയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി വൈകുന്നേരം 4.45നു തിരുവനന്തപുരം വിമാനത്താവളത്തിൽ മടങ്ങിയെത്തും. തുടർന്നു പൂന്തുറയിലെയോ വിഴിഞ്ഞത്തെയോ ദുരന്തബാധിത മേഖല സന്ദർശിക്കും. പ്രധാനമന്ത്രി സന്ദർശിക്കുന്ന പ്രദേശം സംബന്ധിച്ചു സുരക്ഷാ ക്രമീകരണങ്ങളുടെ വിലയിരുത്തൽകൂടി കഴിഞ്ഞശേഷം അന്തിമതീരുമാനമെടുക്കും. വൈകുന്നേരം 6.30ന് അദ്ദേഹം മടങ്ങും.
ഓഖി: പ്രധാനമന്ത്രി 19നു കേരളത്തിൽ
01:13 AM Dec 17, 2017 | Deepika.com