കൊച്ചി: കൊച്ചി നഗരത്തിൽ കഞ്ചാവും ലഹരിമരുന്നുകളുമായി പത്തു പേർ പോലീസിന്റെ പിടിയിലായി.
നഗരത്തിലെ റേവ് പാർട്ടികൾ കൊഴുപ്പിക്കാൻ കൊണ്ടുവന്ന കഞ്ചാവും ലഹരിമരുന്നുകളുമായി ഏഴു പേരും ലഹരിവസ്തുക്കൾ കൈവശം വച്ച കേസിൽ മുന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ചേരാനല്ലൂരിലെ സ്വകാര്യ റിസോർട്ടിൽ നടന്ന റേവ് പാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ ഏലൂർ സൗത്ത് സ്വദേശികളായ ആൽജിൻ ആന്റണി (21), ഡെറിക് ഫ്രാൻസിസ് (23), തൃപ്പൂണിത്തുറ സ്വദേശികളായ പ്രണവ് (21), മിഥുൻ ഷാജി(20), ആറ്റിങ്ങൽ സ്വദേശികളായ മിർസ (25), ആസിഫ് (31), ആലുവ സ്വദേശി ഡിയോണ്‍ (22) എന്നിവരെയും, മുളവുകാടിനു സമീപം കണ്ടെയ്നർ റോഡിൽ നിന്ന് കഞ്ചാവുമായി വയനാട് സ്വദേശികളായ രാജ് കുമാർ (26), അജ്മൽ (21), സൗത്ത് റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നു 50 കിലോഗ്രാം നിരോധിത പുകയി ഉത്പനങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി രവീന്ദ്രകുമാർ (25) എന്നിവരെയുമാണ് പോലീസ് പിടികൂടിയത്.
കൊച്ചിയിൽ ലഹരിമരുന്നുകളുമായി പത്തു പേർ പിടിയിൽ
01:04 AM Dec 17, 2017 | Deepika.com