കൊച്ചി: സീറോ മലബാർ സഭാതല യുവജന നേതൃസംഗമം ഇന്നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രൂപതാ ഭാരവാഹികൾ സംബന്ധിക്കും.
മാറുന്ന കാലഘട്ടത്തിൽ രാജ്യവ്യാപകമായി യുവജനപ്രവർത്തനങ്ങളെ എങ്ങനെ ഏകോപിപ്പിക്കാം എന്നതിനെക്കുറിച്ചു ചർച്ചകൾ നടക്കും. യുവജന കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനംചെയ്യും. ഡയറക്ടർ ഫാ.ജോസഫ് ആലഞ്ചേരി, സിസ്റ്റർ അഖില സിഎംസി, അരുണ്‍ ഡേവിസ്, ബിവിൻ പോൾ എന്നിവർ പ്രസംഗിക്കും. പ്രഫസർ ബീന മനോജ്, സിജു തോമസ് എന്നിവർ ക്ലാസ് നയിക്കും. ഞായറാഴ്ച രാവിലെ 9.30ന് തുടങ്ങുന്ന സെമിനാർ വിശുദ്ധ കുർബാനയോടെ അവസാനിക്കും.
സീറോ മലബാർ യുവജന നേതൃസംഗമം ഇന്ന്
12:35 AM Dec 17, 2017 | Deepika.com