കോട്ടയം: കേരള കോണ്ഗ്രസ് എം മഹാസമ്മേളന ലക്ഷ്യങ്ങൾ പൊളിഞ്ഞെന്നു ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. മുന്പു പ്രഖ്യാപിച്ചതുപോലെ മുന്നണി പ്രഖ്യാപനമുണ്ടായില്ല. ജോസ് കെ. മാണി ഇടതു മുന്നണിക്കായും പി.ജെ. ജോസഫ് യുഡിഎഫിനായും പ്രസംഗിച്ചു. പാർട്ടിയിൽ പിളർപ്പ് ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്തിനു കാരണം വൻകിട കന്പനികളും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആരോപിച്ച് 20ന് കളക്ടറേറ്റുകൾക്കു മുന്നിൽ ധർണ നടത്തുമെന്നും പാർട്ടിസംസ്ഥാനക്യാന്പ് ജനുവരി മൂന്ന്, നാല് തീയതികളിൽ വാഗമണിൽ ചേരുമെന്നും പി.സി. ജോർജ് പറഞ്ഞു.
മഹാസമ്മേളനത്തിന്റെ ലക്ഷ്യം പൊളിഞ്ഞെന്നു പി.സി. ജോർജ്
12:35 AM Dec 17, 2017 | Deepika.com