ഓ​ഖി: ഹേ​ബി​യ​സ് കോ​ർപ​സ് ഹ​ർ​ജി​യുമാ​യി സ​ഭ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

01:06 AM Dec 16, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ​​​പ്പെ​​​ട്ട് ക​​​ട​​​ലി​​​ൽ അ​​​ക​​​പ്പെ​​​ട്ട അനവധി മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ല​​​ത്തീ​​​ൻ ക​​ത്തോ​​ലി​​ക്കാ സ​​​ഭ ഹേ​​​ബി​​​യ​​​സ് കോ​​​ർ​​​പ​​സ് ഹ​​​ർ​​​ജി​​​യു​​​മാ​​​യി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്ക്. ഇ​​​തു​​ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര പ​​​റ​​​ഞ്ഞു.

കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത വ്യ​​​ക്ത​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മ​​​ന്ത്രി​​​മാ​​​ർ​​​ക്കും ന​​​ല്കി​​​യി​​​രു​​​ന്നു. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു തൃ​​​പ്തി​​​ക​​​ര​​​മാ​​​യ ഒ​​​രു അ​​​ന്വേ​​​ഷ​​​ണ​​​മ​​​ല്ല കാ​​​ണു​​​ന്ന​​​ത്. ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​ക​​​പ്പെ​​​ട്ട മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ അ​​​യ​​​ൽരാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കുകൂ​​​ടി കൈ​​​മാ​​​റി രാ​​​ജ്യാ​​​ന്ത​​​ര ത​​​ല​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു സ​​​ഭ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​റ്റു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സേ​​​ന​​​യു​​​ടെ പി​​​ടി​​​യി​​​ൽ ആ​​​യോ എ​​​ന്നതുൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. പാ​​​ക്കി​​​സ്ഥാ​​​ൻ, മാ​​​ല​​​ദ്വീ​​​പ്, ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ എന്നിവ രുമായി ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യ​​​ണം. ചെ​​​റു​​​വ​​​ള്ള​​​ങ്ങ​​​ളി​​​ൽ പോ​​​യി കാ​​​ണാ​​​താ​​​യ 95 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക​​​യാ​​​ണ് നി​​​ല​​​നി​​​ല്ക്കു​​​ന്ന​​​ത്. നി​​​ര​​​വ​​​ധി വ​​​ലി​​​യ ബോ​​​ട്ടു​​​ക​​​ളും അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു. അ​​​തി​​​രൂ​​​പ​​​ത വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽനി​​​ന്നും ശേ​​​ഖ​​​രി​​​ച്ച ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു 256 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യാ​​​ണ് കാ​​​ണാ​​​നു​​​ള്ള​​​ത്. ഇ​​​തി​​​ൽ 94 പേ​​​ർ നാ​​​ട്ടി​​​ൽനി​​​ന്നും 147 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മാ​​​യി മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​യതാ​​​ണ്.

എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ണ​​​ക്ക് ഇ​​​തി​​​ൽ നി​​​ന്നും വ്യ​​​ത്യ​​സ്തമാ​​​ണ്. ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്നി​​​ല്ലെ​​​ന്നും മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര പ​​​റ​​​ഞ്ഞു.
സം​​​സ്ഥാ​​​ന റ​​​വ​​​ന്യു വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഇ​​​നി​​​യും കാ​​​ണാ​​​നു​​​ള്ള​​​ത് 105 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യാ​​​ണ്. ‌ 68 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യും റ​​​വ​​​ന്യു വ​​​കു​​​പ്പ് പറയുന്നു