കോട്ടയം: കൂടംകുളം 400 കെ.വി. ലൈൻ ഭൂഗർഭ കേബിളിലൂടെ നടപ്പാക്കി കർഷകരെയും കൃഷിക്കാരെയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കൂടംകുളം വിരുദ്ധ സമിതി ഇടതുമുന്നണി നേതാക്കളെ കണ്ട് നിവേദനം സമർപ്പിച്ചു. ഇതുസംബന്ധിച്ച് വരുന്ന എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
പരിഗണിക്കാമെന്ന് കാനം രാജേന്ദ്രൻ, എം.വി. ജയരാജൻ എന്നിവർ ഉറപ്പ് നൽകി.
കൂടംകുളം സമരസമിതിയുടെ ഒരു അടിയന്തര സംസ്ഥാന പൊതുയോഗം നാളെ നാലിന് പാന്പാടി എംജിഎം സ്കൂളിൽ ചേരും.
പദ്ധതി ബാധിതരായ എല്ലാ കർഷകരും പങ്കെടുക്കണമെന്ന് സംസ്ഥാന കൺവീനർ സോബിച്ചൻ ഏബ്രഹാം അറിയിച്ചു.
കൂടംകുളം: ഭൂഗർഭ കേബിൾ നടപ്പാക്കാൻ നിവേദനം
12:53 AM Dec 16, 2017 | Deepika.com